ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jun 17, 2020 Wed 06:46 PM

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 53 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 19 പേര്‍ക്കും സമ്പര്‍ക്കം മൂലം 03 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പതിനാല് പേര്‍ കൊല്ലം ജില്ലക്കാരാണ്. മലപ്പുറത്ത് 11 പേര്‍ക്കും കാസര്‍ഗോഡ് 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് മറ്റ് ജില്ലാ കണക്ക്. ഇന്ന് 90 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.


  • HASH TAGS
  • #pinarayivjayan
  • #corona
  • #pressmeet