മൊറട്ടോറിയം സമയത്തെ പലിശ ഒഴിവാക്കല്‍ ; ഹര്‍ജി ഇന്ന് പരിഗണക്കും

സ്വന്തം ലേഖകന്‍

Jun 17, 2020 Wed 10:05 AM

കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം സമയത്ത് വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിര്‍ദേശിച്ചിരുന്നു. വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കിയാല്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചത്.എന്നാല്‍  ഈ സമയങ്ങളിലെ പലിശയും അധിക നിരക്ക് ഈടാക്കുന്നതും  ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിസിനസ്സ് രംഗത്തെ സാമ്പത്തിക മേഖല പാടെ തകര്‍ന്നിരിക്കുകയാണ്. സുപ്രീം കോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്നതോടെ അന്തിമ തീരുമാനം അറിയാന്‍ സാധിക്കും.
  • HASH TAGS
  • #supremecourt
  • #Court
  • #Covid19
  • #morotorium