തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍ ഡീസല്‍ നിരക്ക് കൂട്ടി

സ്വന്തം ലേഖകന്‍

Jun 17, 2020 Wed 12:23 AM

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍ ഡീസല്‍ നിരക്ക് കൂട്ടി. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനിടയില്‍ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂണ്‍ ആറിനു അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.മെയ് മാസത്തില്‍ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. തുടര്‍ച്ചയായുള്ള ഈ വിലകയറ്റത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം നടക്കുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇന്ധനവില കൂട്ടി ജനങ്ങളെ ചൂഷണം സര്‍ക്കാര്‍ ചെയ്യുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. 


  • HASH TAGS
  • #petrolrate
  • #diselrate
  • #corona
  • #centralgovernment
  • #pricehike