ഡല്‍ഹി ആരോഗ്യമന്ത്രിയെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍

Jun 16, 2020 Tue 11:52 AM

കൊറോണ  ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


സത്യേന്ദ്ര ജെയിന്‍ തന്നെയാണ് തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന്‌ പ്രശ്‌നവുമുണ്ടെന്ന അറിയിച്ചത്. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു.

  • HASH TAGS
  • #health
  • #DELHI
  • #Covid