ആട് 2 ഷൂട്ട് ചെയ്യുമ്പോള്‍ ഡിപ്രഷന്റെ അങ്ങേ അറ്റത്തായിരുന്നു ഞാന്‍ ; മിഥുന്‍ മാനുവല്‍ തോമസ്

സ്വന്തം ലേഖകന്‍

Jun 16, 2020 Tue 12:25 AM

മൈന്‍ഡ് ഈസ് മോസ്റ്റ് പവര്‍ഫുള്‍ വെപ്പണ്‍ ഓഫ് ദ വേള്‍ഡ്. അതെ പ്രമുഖ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു  ആടു 2 ഷൂട്ട് ചെയ്യുമ്പോള്‍ ഡിപ്രഷന്റെ അങ്ങേ അറ്റത്തായിരുന്നു. എങ്ങനെ ഇത് മറികടന്നു എന്ന് തുറന്നു പറഞ്ഞ് വീഡിയോ ചെയ്തിരിക്കുകയാണ് മിഥുന്‍.
സിനിമ മേഖലയില്‍ സജീവസാന്നിധ്യമാണ്,കുടുംബപരമായി നല്ല സമാധാനത്തിലാണ്,സാമ്പത്തികമായി ഭദ്രതയുമുണ്ട്, സങ്കടപ്പെടാന്‍ യാതൊരു കാരണങ്ങളില്ലാഞ്ഞിട്ടും പിന്നെ എങ്ങനെ വല്ലാതെ വിഷാദത്തിലാകുന്നു എന്ന് ചിന്തിച്ച് തുടങ്ങി വേണ്ടപ്പെട്ടവരെ ബന്ധപ്പെട്ടപോഴാണ് മിഥുന്‍ മനസ്സിന്റെ ചെറിയ മാറ്റത്തെ അറിഞ്ഞത്. ഇത് വേണ്ട രീതിയില്‍ മനസ്സിലാക്കി മനസ്സിന്റെ ചെറിയ മാറ്റമാണെന്ന് തിരിച്ചറിഞ്ഞ് വിദഗ്ദരെ ബന്ധപ്പെട്ടാല്‍ തീരുന്നതെയുള്ളു എന്ന് തീരുമാനിക്കുന്നതാണ് നമ്മള്‍ ആകെ ചെയ്യേണ്ടതെന്ന് മിഥുന്‍ പറയുന്നു.


ഒരുവലിയ വിഷാദരോഗത്തിനുശേഷമാണ് എന്റെ കരിയറിലെ നല്ല സിനിമയായ അഞ്ചാംപാതിരയും ഞാന്‍ ചെയ്യുന്നതെന്നും മിഥുന്‍ പറഞ്ഞു. ഹിന്ദി സിനിമാ താരം സുഷാന്ത് സിങ് ആത്മഹത്യചെയ്ത സംഭവം കൂടി അറിഞ്ഞ സാഹചര്യത്തിലാണ് മിഥുന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. ആത്മഹത്യ എന്നാല്‍ ജീവിതത്തില്‍ പിന്നീട് ഒരിക്കലും കിട്ടാത്ത ഓപ്ഷനാണ്. ഒരിക്കല്‍ തീരുമാനിച്ചാല്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നും മിഥുന്‍ പറഞ്ഞു.


  • HASH TAGS