കിടലന്‍ ലുക്കില്‍ മോളി കണ്ണമാലി ; മനോരമ ആരോഗ്യത്തിന്റെ മുഖചിത്രം വൈറല്‍

സ്വന്തം ലേഖകന്‍

Jun 15, 2020 Mon 11:57 PM

അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ റോക്കിംങ് മോളി കണ്ണമാലിയെ എല്ലാവരും കണ്ടെതാണ്. ഇപ്പോ ഇതാ മറ്റൊരു കിടിലന്‍ മേക്കോവറില്‍ മനോരമ ആരോഗ്യത്തിന്റെ മുഖചിത്രമായി മോളി കണ്ണമാലി. സാമൂഹ്യമാധ്യമങ്ങളില്‍ ഈ കവര്‍ പേജ് നിരവധി പേരാണ് ഷെയര്‍ ചെയ്തു പോകുന്നത്.വര്‍ണ വിവേചനത്തിന്റെ പേരില്‍ ജീവനെടുക്കുന്ന ഈ കാലത്ത്  കറുപ്പിന്റെ കരുത്ത് എന്ന മോളിയുടെ കഥ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രായം ഒട്ടും തോന്നാതെ യുവ മോഡലുകള്‍ നില്‍ക്കുന്നതിലും മനോഹരമായി പോസ് ചെയ്യുന്ന മോളി ചേച്ചിക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.ചവിട്ടുനാടക കലാകാരിയായിരുന്ന മോളി പിന്നീട് സിനിമാ സീരിയലുകളിലൊക്കെ ചെറിയ വേഷമെങ്കിലും ഭംഗിയായി അഭിനയിച്ചു തകര്‍ത്ത താരമാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് തുടക്കം. പിന്നീട് പ്രമുഖതാരങ്ങളുടെ കൂടെ പല വേഷങ്ങളിലും സ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ഇത് മോളി ചേച്ചിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു വേഷമെന്നാണ് ആരാധകര്‍ പറയുന്നത്.
  • HASH TAGS