കോവിഡ് പോരാട്ടത്തില്‍ ഒരുമിച്ച് നീങ്ങണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അമിത്ഷാ

സ്വന്തം ലേഖകന്‍

Jun 15, 2020 Mon 07:26 PM

ഡല്‍ഹിയിലെ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നീങ്ങണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അമിത് ഷാ. ഇന്നലെയും ഇന്നുമായി ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി നാല് യോഗങ്ങളാണ് അമിത്ഷാ വിളിച്ചുചേര്‍ത്തത്. പരിശോധനകള്‍ സംബന്ധിച്ച പരാതികളാണ് ഇന്നത്തെ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ജൂണ്‍ 20 മുതല്‍ പ്രതിദിനം 18,000 പരിശോധനകള്‍ നടത്താമെന്ന് യോഗം തീരുമാനിച്ചു. കൊവിഡ് പരിശോധന നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യവും യോഗം അംഗീകരിച്ചു. സര്‍വകക്ഷി യോഗത്തില്‍ ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി നേതാക്കള്‍ പങ്കെടുത്തു. കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ 500 റെയില്‍വേ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ കൊവിഡ് ഐസൊലേഷന്‍ കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള സ്റ്റേഷനാക്കി മാറ്റി.


  • HASH TAGS