തുടര്‍ച്ചയായി ഒന്‍പതാം ദിവസം പ്രെട്രോള്‍ വില വര്‍ധന : കേന്ദ്രത്തിനെതിരെ തോമസ് ഐസക്

സ്വന്തം ലേഖകന്‍

Jun 15, 2020 Mon 01:36 PM

പ്രെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി ഒന്‍പതാം ദിവസം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ധനമന്ത്രി തോമസ് ഐസക്. എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നേട്ടം കൊയ്യുകയാണെന്നും  കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും  അദ്ദേഹം പറഞ്ഞു. ക്രൂഡ്ഓയില്‍ വില കുറയുമ്പോഴാക്കെ നികുതി കൂട്ടുകയാണ്. ഇന്ധന വില ക്കയറ്റത്തിലൂടെ കേന്ദ്രത്തിന് രണ്ടര ലക്ഷം കോടി രൂപയുടെ അധിക വരുമാനമുണ്ടാകുന്നതായും വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ച്ചയായ പെട്രോള്‍ ഡീസല്‍ വില വര്‍ധന കാരണം ആവശ്യസാധങ്ങളുടെ വില വര്‍ധിക്കുന്നത് കൊവിഡ് കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഏഴിന് 60 പൈസ കൂടിയ ഇന്ധവില പിന്നീടങ്ങോട്ട് ദിവസേന കൂടി. ഒന്‍പത് ദിവസത്തിനുള്ളില്‍ പെട്രോളിന് വര്‍ധിച്ചത് 5 രൂപ 1 പൈസയാണ്. ഡീസലിന് കൂടിയതാകട്ടെ 4 രൂപ 96 പൈസയും.  • HASH TAGS
  • #govt
  • #petrolrate
  • #thomasissac
  • #centralgovernment