മുഖ്യമന്ത്രിയുടെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി

സ്വലേ

Jun 15, 2020 Mon 12:40 PM

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30നാണ് വിവാഹ ചടങ്ങുകൾ നടന്നത്.


ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

  • HASH TAGS
  • #pinarayivjayan
  • #Veena