'സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല' മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

സ്വന്തം ലേഖകന്‍

Jun 15, 2020 Mon 10:08 AM

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ (34)  വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും 'സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ,' സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു.സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.


 

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

  • HASH TAGS
  • #Bollywood
  • #Actor
  • #sushanth