ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 11,929 പേര്‍ക്ക്

സ്വ ലേ

Jun 14, 2020 Sun 11:28 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ ഇന്ത്യയില്‍ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. 311 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻമ്പതിനായിരം കടന്ന് 9195 ആകുകയും ചെയ്തു. 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.


 

  • HASH TAGS