കൊറോണ വ്യാപനം അതിരൂക്ഷം ; ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മലയാളികളുടെ കൂട്ടപ്പാലായനം

സ്വ ലേ

Jun 14, 2020 Sun 09:25 AM

കൊറോണ വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്.ഓരോ ദിവസവും 1500-ഓളം പേര്‍ക്കാണ് പുതിയതായി കൊറോണ  സ്ഥിരീകരിക്കുന്നത്.കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്.  ആശുപത്രികളില്‍ കൊറോണ രോഗികൾ   നിറഞ്ഞുതുടങ്ങിയ   സാഹചര്യത്തിലാണ് പലരും ജീവന്‍ ഭയന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. 

  • HASH TAGS
  • #chennai
  • #കൊറോണ