കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത

സ്വലേ

Jun 13, 2020 Sat 08:51 AM

കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും.



ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

  • HASH TAGS