ലോക്ക്ഡൗണ്‍ സമയത്ത് വേതനം നല്‍കാത്ത ഉടമയ്‌ക്കെതിരെ നടപടി പാടില്ല ; സുപ്രീം കോടതി

സ്വന്തം ലേഖകന്‍

Jun 12, 2020 Fri 01:14 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വേതനം കൃത്യമായി നല്‍കാത്ത ഉടമകള്‍ക്കെതിരെ പെട്ടെന്നുള്ള നടപടി പാടില്ലെന്ന് സുപ്രീം കോടതി. ലോക്ക് ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ജൂലായ് അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു.പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ഇത് പരിഹരിക്കാനായില്ലെങ്കില്‍ മാത്രം വേണ്ടപ്പെട്ടവരെ സമീപിച്ച് പ്രശ്‌നം തീര്‍ക്കാമെന്നും കോടിതി നിര്‍ദേശിച്ചു. ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍.


  • HASH TAGS