മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു

സ്വന്തം ലേഖകന്‍

Jun 11, 2020 Thu 02:55 PM

ഇടുക്കി:  ഇടുക്കിയില്‍ മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകള്‍ ഭാഗികമായി തുറന്നു.രാവിലെ 8 മണി മുതല്‍ ഘട്ടംഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി.


മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്‍റെ ജലസംഭരണിയില്‍ വെള്ളം കൂടിയിരുന്നു. മഴ കനത്താൽ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

  • HASH TAGS