കനത്ത മഴ ; ഒൻമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകന്‍

Jun 11, 2020 Thu 09:54 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന്  ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻമ്പത്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,എറണാകുളം,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അല‍‍ര്‍ട്ട് പ്രഖ്യാപിച്ചു .വടക്കന്‍ കേരളത്തിലും, മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  

  • HASH TAGS
  • #heavyrain