കോവിഡ് രോഗി മെഡിക്കല്‍ കോളജില്‍ ആത്മഹത്യചെയ്ത സംഭവം ;ആ​രോ​ഗ്യമ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

സ്വന്തം ലേഖകന്‍

Jun 10, 2020 Wed 06:08 PM

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  


സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട് . മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.  


കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കടന്നുകളഞ്ഞ നെടുമങ്ങാട് ആനാട് സ്വദേശിയായ ഉണ്ണി (33)  കോവിഡ് വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇയാളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


 

 

  • HASH TAGS
  • #Covid