നിധിനെ അവസാനമായി ഒരു നോക്ക് കണ്ടു ആതിര

സ്വലേ

Jun 10, 2020 Wed 12:42 PM

കോഴിക്കോട് : ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്.ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലാണ് സംസ്കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

  • HASH TAGS
  • #Nithin
  • #athira