സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

സ്വലേ

Jun 09, 2020 Tue 02:08 PM

കേരളത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ  ട്രോളിംഗ് നിരോധനം തുടങ്ങും. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം  ജൂലൈ 31ന് അർദ്ധരാത്രി അവസാനിക്കും.


ട്രോളിംഗ് നിരോധനസമയത്തുള്ള പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.


നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. യന്ത്രവത്കൃത ബോട്ടുകളടക്കം എല്ലാ ഡീസൽ ബങ്കറുകളും അടച്ചിട്ടാണ് ട്രോളിംഗ് നിരോധനം.

  • HASH TAGS
  • #ട്രോളിംഗ്