നാളെ മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ​ല്ലാം തു​റ​ക്കും; പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി

സ്വന്തം ലേഖകന്‍

Jun 07, 2020 Sun 07:27 PM

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.   ഹോട്ട്സ്‌പോട്ടുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 


ഹോട്സ്പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തുറക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.  


എല്ലാ ജീവനക്കാരും ജോലിക്കെത്തണം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാം. ഏഴുമാസമായ  ഗര്‍ഭിണികളെ ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ് നല്‍കണം. വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

  • HASH TAGS
  • #job
  • #government