കോവിഡ് ; സംസ്ഥാനത്ത് 10 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍

സ്വന്തം ലേഖകന്‍

Jun 06, 2020 Sat 07:13 PM

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 10 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.


കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര,  എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.  

  • HASH TAGS
  • #Covid19