6 ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥീരികരിച്ചു; ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസ് അടച്ച്‌ പൂട്ടി

സ്വന്തം ലേഖകന്‍

Jun 06, 2020 Sat 10:36 AM

ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ  സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്ന് ഓഫീസ് അടച്ച്‌ പൂട്ടി സീല് ചെയ്തു. രോഗബാധിതരുമായി സമ്പർക്കം  പുലര്‍ത്തിയ 10  ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.ഇന്ത്യയിൽ  കൊറോണ ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തി 36 ആയിരം കടന്നു. 2,36,657 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണം 6642 ആയി ഉയര്‍ന്നു.ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത്  294 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ മരിച്ചത്.

  • HASH TAGS
  • #Covid