കേരളത്തിൽ ഇന്ന് 111 പേര്‍ക്ക് കൊറോണ

സ്വലേ

Jun 05, 2020 Fri 06:20 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ്സമ്പര്‍ക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ചത്.



രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരും 48പേർ മറ്റ് സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂർ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍.

  • HASH TAGS
  • #Covid19