മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ ഒരു ആവശ്യത്തിന് സഹകരിക്കാതിരിക്കില്ല : രഞ്ജിത്ത്

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 04:45 PM

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയുടെ അതിജീവനത്തിന് വേണ്ടി താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന വിഷയത്തില്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ചര്‍ച്ച നടത്തി. നിലവില്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ പകുതിയെങ്കിലും കുറയ്ക്കാതെ ഈ സാഹചര്യം തരണം ചെയ്യുക സാധ്യമല്ലെന്ന്  പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ്  രഞ്ജിത്ത് പറഞ്ഞു.സാധാരണ ജനങ്ങള്‍ വരെ ഞങ്ങളുടെ കൂടെ നില്‍ക്കുകയുള്ളു. ഈ സാഹചര്യങ്ങളില്‍ താരങ്ങളും സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എല്ലാ സഹകരണങ്ങളും അറിയിച്ച് ദിവസവും വിളിക്കാറുണ്ട്. പക്ഷേ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സംഘടനാ തലത്തില്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. സഹകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


  • HASH TAGS
  • #mohanlal
  • #mamooty
  • #amma