കൂട്ടബലാത്സംഗ കേസ് ; അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 12:25 PM

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ആറ് പ്രതികളാണുള്ളത്. ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇന്നലെ മൂന്ന് മണിക്ക് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭര്‍ത്താവ് കൊണ്ടുപോയത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുന്‍പത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടില്‍ എത്തിയതിന് പിന്നാലെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. ഭര്‍ത്താവ് തന്നെയും നിര്‍ബന്ധിച്ച് കുടിപ്പിച്ചു. അതിന് ശേഷം അവര്‍ പുറത്തേക്ക് പോയി. താന്‍ മുറിയില്‍ കിടന്നപ്പോള്‍ വെള്ളമെടുക്കാന്‍ എന്നു പറഞ്ഞ് രണ്ട് പേര്‍ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭര്‍ത്താവുമായി ചിലര്‍ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവര്‍ പറഞ്ഞു. മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയില്‍ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കര്‍ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.


  • HASH TAGS