ലോകത്ത് കൊറോണ പടരുന്നു ; കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കൊറോണ

സ്വന്തം ലേഖകന്‍

Jun 04, 2020 Thu 09:11 AM

ലോകത്ത് കൊറോണ  ബാധിതരുടെ എണ്ണം 6,568,510 , മരണസംഖ്യ 387,957 ആയി. 31.69 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 30 ലക്ഷത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ് .എന്നാൽ ഇന്ത്യയിൽ കൊറോണ  മരണം 6000വും ആകെ രോഗികള്‍ 2.15 ലക്ഷവും കവിഞ്ഞു.കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കൊറോണ  സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഔദ്യോഗികയോഗങ്ങള്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാക്കി. പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. 

  • HASH TAGS
  • #Covid19