ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ ക്ലാസുകള്‍

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 07:34 PM

തിരുവനന്തപുരം ;ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ കേന്ദ്രമൊരുക്കും. സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ ടി വി , കമ്ബ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഈ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിച്ച്‌ ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഫ്‌ളൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ ഒരു ഫ്‌ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ട എല്ലാ ഫ്ളൈറ്റിനും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • HASH TAGS
  • #pinarayivjayan
  • #Covid19
  • #onlineclass