അഞ്ചലില്‍ ദമ്പതിമാരെ വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 03:14 PM

കൊല്ലം : അഞ്ചലില്‍ ദമ്പതിമാരെ വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ സ്വദേശി സുനില്‍ ഭാര്യ സുജിനി എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ അഞ്ചോടെ സുനില്‍ മാതാവിനെ വിളിച്ച്‌ തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് സുജിനിയുടെ പിതാവ് സുനിലിന്റെ വാടക വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാവാമെന്നാണ് പോലിസ് നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


 

  • HASH TAGS
  • #suicide