സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി

സ്വ ലേ

Jun 03, 2020 Wed 01:01 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച്‌ വൈകിട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി അറിയിക്കും. ക്ലാസുകള്‍ വിക്ടറി ചാനലില്‍ പുനസംപ്രേക്ഷണം ചെയ്യാനും മന്ത്രിസഭാ തീരുമാനം.  


ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.  

  • HASH TAGS
  • #onlineclass