ഫോട്ടോഷൂട്ടിന് ക്ഷണിച്ച് അനുശ്രീ

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 09:44 AM

ഫോട്ടോഷൂട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടോ?  സിനിമാ താരം അനുശ്രീയുടെ കൂടെ ഫോട്ടോഷൂട്ട് ആയാലോ.  നിങ്ങള്‍ പറയുന്ന സമയത്ത് നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഫോട്ടോഷൂട്ടിന് അനുശ്രീയും ടീമും തയ്യാറാണ്. പക്ഷേ ഇതിനു നിബന്ധനകള്‍ ബാധകം. മുന്‍പേ ചെയ്ത മൂന്നു ഫാഷന്‍ ഫോട്ടോസും അത് നിങ്ങള്‍ ഷൂട്ട് ചെയ്തത് ആണെന്ന് കാണിക്കുന്ന വീഡിയോസും അനുശ്രീയുടെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലേക്കോ ഇന്‍സ്റ്റയിലേക്കോ മെസേജാക്കി അയക്കാം. തിരഞ്ഞെടുക്കുന്ന 10 പേര്‍ക്കാണ് അവസരം. ഈ പത്തു ഫോട്ടോഷൂട്ടിലേയും മികച്ച ഫോട്ടോ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. 
കോറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കഴിയാവുന്ന സ്ഥലങ്ങളില്‍ വെച്ച് അനുശ്രീ ചെയ്തിരുന്ന ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. വളര്‍ന്നുവരുന്ന നിരവധി ഫോട്ടോഗ്രാഫേര്‍സ് ഫോട്ടോഷൂട്ടിനായി സമീപിക്കുന്ന പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഈ പുതിയ ആശയം. അനുശ്രീയുടെ കുടുംബാഗങ്ങളെ വരെ നിരവധി ഫോട്ടോഗ്രാഫേര്‍സ് ഷൂട്ടിനുള്ള അഭ്യര്‍ത്ഥനയുമായി സമീപിച്ചിരുന്നു.  മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിനിസ്റ്റും തുടങ്ങി ഫോട്ടോഷൂട്ടിന് വേണ്ട ടീമിനെയും അനുശ്രീ കുറഞ്ഞ ചിലവില്‍ സൗകര്യപ്പെടുത്തും. താത്പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടാനും മറ്റുകാര്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അറിയിക്കാമെന്നും താരം ലൈവിലൂടെ പറഞ്ഞു.


  • HASH TAGS