ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനം ; പ്രതിദിനം 60 വിവാഹങ്ങള്‍ക്ക്​ അനുമതി

സ്വന്തം ലേഖകന്‍

Jun 02, 2020 Tue 04:17 PM

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 4 മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഒരു വിവാഹത്തിന് രണ്ടു ഫൊട്ടോഗ്രാഫര്‍മാര അനുവദിക്കും. ഒരു വിവാഹത്തില്‍ വധൂവരന്മാരടക്കം 10 പേരെ മാത്രമാണ് അനുവദിക്കുക. രാവിലെ അഞ്ച്​ മുതല്‍ ഉച്ചക്ക് നടയടക്കും വരെ വിവാഹങ്ങള്‍ നടക്കും. 


 ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനുളള സൗകര്യമാണ് ഒരുക്കുക. വിവാഹങ്ങള്‍ ബുക്ക് ചെയ്യാന്‍ കിഴക്കെ നടയിലെ ബുക്ക്സ്റ്റാളില്‍ സൗകര്യമൊരുക്കും. 

  • HASH TAGS
  • #Marriage
  • #guruvayoor