ഒരു തങ്കു പൂച്ച എഫക്ട്! കൗതുകമായി കുഞ്ഞുമോളുടെ വീഡിയോ

സ്വന്തം ലേഖകന്‍

Jun 02, 2020 Tue 11:36 AM

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ഇന്നലെ ഒരു ദിവസം കൊണ്ട് ട്രോള്‍ ഏറ്റുവാങ്ങി വൈറലായതാണ് തങ്കു പൂച്ചയും മിട്ടുവും സായി ടീച്ചറും. എന്നാല്‍ ഇതാ ട്രോളുകള്‍ക്കപ്പുറം കുട്ടികളെ ആ വീഡിയോ എത്രമാത്രം സ്വാധിനിച്ചു എന്ന് കാണിക്കുകയാണ്  സായി ടീച്ചറെ അനുകരിച്ച് കഥ പറഞ്ഞു തരുന്ന യുകെജി വിദ്യാര്‍ത്ഥി അമ്മിണി എന്ന  തന്‍മയ മാലതി. കൃത്യമായി കഥ ഓര്‍ത്തെടുത്ത് അമ്മയ്ക്ക് പറഞ്ഞുനല്‍കുന്ന അമ്മിണിയുടെ വീഡിയോ ഏറെ കൗതുകരമാണ്. യുകെജി വിദ്യാര്‍ത്ഥിനിയാണെങ്കിലും ഒന്നാംക്ലാസിലെ ഈ കഥ കുട്ടികളില്‍ എത്തിയിട്ടുണ്ട് എന്നതിന് തെളിവാണ് ഈ വീഡിയോ.
തങ്കുപൂച്ചയും മിട്ടുമുയലും കിട്ടു കുരങ്ങിനെയുമൊക്കെ മറക്കാതെ അമ്മിണി ഏറ്റുപറയുന്നുണ്ട്. സായി ടീച്ചറുടെ ക്ലാസ് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയതുകണ്ട് കുട്ടികളെഎത്രമാത്രം സ്വാധീനിച്ചു എന്ന് കാണിക്കാന്‍ അമ്മിണിയുടെ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഈ വീഡിയോ. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി വാത്സല്യേേത്താടെ കഥ പറഞ്ഞു നല്‍കുന്ന സായി ടീച്ചറുടെ വീഡിയോ ഇന്നലെ നിറയെ ട്രോളുകളില്‍ നിറഞ്ഞിരുന്നു. വാസുദേവന്‍ അനഘ എന്നീ ദമ്പതികളുടെ മകളാണ് അമ്മിണി.
https://www.facebook.com/anaghak.namboothiri/posts/1389609324572551

  • HASH TAGS
  • #viralvideo
  • #thangupoocha