കനത്ത മഴ : കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

സ്വലേ

Jun 02, 2020 Tue 09:10 AM

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ശക്തമായ മഴയാണ് രണ്ടു ദിവസങ്ങൾ ആയി അനുഭവപ്പെടുന്നത്. 


വരും ദിവസങ്ങളിലും സംസ്ഥാനത്ത്  കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

  • HASH TAGS
  • #rain
  • #Orange alert