ജൂലൈയിലോ അതിനു ശേഷമോ മാത്രമെ സ്‌കൂള്‍ തുറക്കു

സ്വന്തം ലേഖകന്‍

Jun 01, 2020 Mon 06:50 PM

ജൂലൈയിലോ അതിനു ശേഷമോ മാത്രമെ സ്‌കൂള്‍ തുറക്കു എന്നു മുഖ്യമന്ത്രി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കും. ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികള്‍ക്കും പഠന സൗകര്യം ഒരുക്കും. അയല്‍പക്ക കേന്ദ്രങ്ങളില്‍ പഠനത്തിനായുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്തുനിന്ന് വന്നവരാണെന്ന് പത്ര സമ്മേളനത്തില്‍  മുഖ്യമന്ത്രി വ്യക്തമാക്കി. 















  • HASH TAGS