മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നു

സ്വലേ

May 31, 2020 Sun 04:29 PM

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ  സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നു.24 മണിക്കൂറിനിടെ 2940 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പോലീസുകാര്‍ക്കാണ്  മഹാരാഷ്ട്രയിൽ  കൊറോണ  സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്ര പോലീസില്‍ കൊറോണ  സ്ഥിരീകരിച്ചവരുടെ എണ്ണം 2416 ആയി ഉയര്‍ന്നു.


24 മണിക്കൂറിനിടെ 99 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതോടെ, സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 2197 ആയി ഉയര്‍ന്നു.

  • HASH TAGS
  • #maharshtra
  • #Covid19