ഷെഫ് സുരേഷ് പിള്ളയുടെ 'വേണാട് കൊഞ്ച്' വീഡിയോയുടെ പശ്ചാത്തല സംഗീതം ഏതെന്ന് പറയാമോ?

സ്വന്തം ലേഖകന്‍

May 31, 2020 Sun 11:35 AM

ഷെഫ് സുരേഷ് പിള്ളയുടെ പാചകവീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നല്ല പാചകത്തിന്റെ കൂടെ നല്ല പശ്ചാത്തലസംഗീതവും കേള്‍ക്കാം. മലയാളത്തിലെ മികച്ച ഗാനങ്ങളും ഹിറ്റ് ചിത്രങ്ങളിലെ പശ്ചാത്തലസംഗീതവും വീഡിയേയ്ക്ക് മാറ്റു കൂട്ടുന്നു. അദ്ദേഹം ഉണ്ടാക്കിയ വേണാട് പാല്‍ കൊഞ്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നല്ല നാടന്‍ ചെമ്മീന്‍ ചുട്ടെടുത്ത് തേങ്ങാ പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു പൊളി സാധനം. ഷെഫിന്റെ പറച്ചിലും ഉണ്ടാക്കുന്ന രീതിയും പശ്ചാത്തല സംഗീതവും എല്ലാം കൂടി വല്ലാത്ത ഒരു ഫീലിങ് ആണ്. അധികം മസാലയില്ലാതെ ചെമ്മീനിന്റെ നാടന്‍ രുചി തേങ്ങാ പാലില്‍ ചാലിച്ച പോലെയൊരു വേണാട് പാല്‍ കെഞ്ച് ഐറ്റം കൊല്ലം ശൈലിയാണെന്ന് ഷെഫ് പറയുന്നു. 
പക്ഷേ ഷെഫ് ആ വീഡിയോയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത് മലയാളത്തിലെ  പത്മരാജന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഒരു ഹിറ്റ് ചിത്രത്തിലെ സംഗീതമാണ്. മനുഷ്യന്റെ മനസ്സിലേക്ക് ആഴ്‌നിറങ്ങുന്ന സംഗീതവും രുചിമുകുളങ്ങളെ ഉണര്‍ത്തുന്ന വീഡിയോയും ആരെയും കൊതിപ്പിക്കും എന്ന് പറയാതെ വയ്യ. അതെ തൂവാനതുമ്പികള്‍ എന്ന ഹിറ്റ് ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ് വീഡിയോക്ക് പിന്നില്‍. ചിത്രത്തിലെയും മുകുന്ദേട്ട സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെയുമൊക്കെ സംഗീതം പല വീഡിയോകളിലും കാണാം.
 സുരേഷ് പിള്ളയുടെ പാചക വീഡിയോയും അതിന്റെ ശൈലിയും ഏറെ ശ്രദ്ദ നേടുന്ന ഒന്നാണ്. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ പരീക്ഷിക്കാന്‍ ഇതിലും കിടിലന്‍ ഐറ്റങ്ങള്‍ വേറെയുണ്ടാകില്ല. ചെമ്മീന്‍ രുചികരമായി ഉണ്ടാക്കിയെന്ന് ആരും കേമം പറയണ്ട കാര്യമില്ല, കാരണം ചെമ്മീന് സ്വാഭാവികമായി തന്നെ അതീവ രുചികരമാണെന്ന് ഷെഫ് പറയുന്നു. മലയാളികള്‍ ചെമ്മീന്‍ 'അതിപാകം' (കൂടുതല്‍ വേവിച്ച്) ചെയ്ത് അതിന്റെ നീരും, ഗുണങ്ങളും അറിയാതെയാണ് കഴിക്കുന്നതെന്ന് വ്യാപക പരാതിയുമുണ്ട്.. ഈ കുറിപ്പടിയില്‍ രസകരമായ ഒരു പാകവിദ്യയുണ്ട് തേങ്ങാപ്പാലും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം തളിച്ച് വരട്ടിയെടുക്കും.. ഇത് 'ഉരുക്ക്എണ്ണയുടെ' (വിര്‍ജിന്‍ കോക്കനറ്റ് ഓയില്‍) സ്വാദ് തരുന്നതിലുപരി, ചുട്ട ചെമ്മീനെ ഉണക്കി വരട്ടാതെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുകയും ചെയ്യുമെന്നും ഷെഫ് പറയുന്നു. വേണാട് പാല്‍ കൊഞ്ച് ട്രൈ ചെയ്യേണ്ടവര്‍ക്ക് ഉണ്ടാക്കുന്ന വീതം വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.   • HASH TAGS
  • #foodtok
  • #chefsureshpillai
  • #venadpaalkonj
  • #chef
  • #kadavresort