'അവനിപ്പം നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്' : ജാഗ്രത വീഡിയോയുമായി സിനിമാ താരങ്ങള്‍

സ്വന്തം ലേഖകന്‍

May 30, 2020 Sat 09:29 PM

കൊറോണ വൈറസ് നമ്മെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല. ജാഗ്രതയും കരുതലുമാണ് ഈ ഘട്ടത്തില്‍ തുടരേണ്ടത് എന്ന് കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാതാരങ്ങള്‍ അണിനിരന്ന ജാഗ്രത വീഡിയോ പങ്കുവെച്ചു. കുഞ്ചാക്കോ ബോബന്‍,റിമാ കല്ലിങ്കല്‍ ,സൗബിന്‍ സാഹിര്‍, ശ്രീ നാഥ് ഭാസി എന്നിവര്‍ അഭിനയിച്ച ജാഗ്രതാ വീഡിയോയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെകെ ശൈലജയും പങ്കുവെച്ചത്.
കോവിഡ് ഇപ്പം നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. അവന്‍ എക്കാലവും ഇവിടെ കാണില്ല. പക്ഷേ കോവിഡിനെതിരെ മരുന്ന കണ്ടുപിടിക്കാത്ത പക്ഷം നമ്മള്‍ കരുതിയെ മതിയാകു. നമ്മളുടെ കരുതലാണ് മറ്റുള്ളവരുടെ സുരക്ഷ എന്നും വീഡിയോയില്‍ പങ്കുവെയ്ക്കുന്നു. നാലു താരങ്ങളെ അണിനിരത്തി കൃത്യമായ അവബോധമുണ്ടാക്കുന്ന വീഡിയോയാണ് തയ്യാറാക്കിയത്. ഇന്ന് സംസ്ഥാനത്ത് 58 പേര്‍ക്ക് കെറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിവെച്ച സാഹചര്യത്തിലുമാണ് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഈ വീഡിയോ ശ്രമിക്കുന്നത്.


  • HASH TAGS
  • #pinarayivjayan
  • #Covid19
  • #kunchako
  • #soubin