തമിഴ്‌നാട് നാമക്കലില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍

May 30, 2020 Sat 01:54 PM

സേലം : തമിഴ്‌നാട് നാമക്കലില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ജോജോ തോമസ് , ജിജോ വര്ഗീസ് എന്നിവരാണ് മരിച്ചത് . നാമക്കല്‍ ബൈപാസില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 


ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് മടവേയാണ് ഇരുവരും സഞ്ചരിച്ച കാര്‍ വിളക്കുകാലില്‍ തട്ടി അപകടത്തില്‍പ്പെട്ടത്.ജിജോ വര്ഗീസ് സംഭവസ്ഥലത്തു വെച്ച്‌ തന്നെ മരിച്ചു. ജോജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.


  • HASH TAGS
  • #accident