ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഴ്സുമാരുടെ ഇന്‍റര്‍വ്യു : ഇന്റർവ്യൂ നിർത്തിവെച്ചു

സ്വലേ

May 30, 2020 Sat 12:38 PM

കോട്ടയം ജില്ലാ ആശുപത്രിയിൽ  ലോക്ക്ഡൌണ്‍ നിർദേശങ്ങൾ ലംഘിച്ച്  നഴ്സുമാരുടെ ഇന്‍റര്‍വ്യു.  ആയിരത്തിലധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ എത്തിയത്.


കോട്ടയത്തെ കൊറോണ  സ്പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ആശുപത്രി വികസന സമിതിയാണ് 21 താൽക്കാലിക നഴ്സുമാർക്കായി ഇന്റർവ്യൂ നടത്താന്‍ തീരുമാനിച്ചത്.


എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയത്  പ്രശ്നമായെന്ന്  ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്‍റര്‍വ്യു നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയതോടെ  ഇന്‍റര്‍വ്യു നിര്‍ത്തിവെച്ചതായി ഡിഎംഒ അറിയിച്ചു.

  • HASH TAGS
  • #kottayam
  • #hospital
  • #nurse
  • #Covid19
  • #Interview