സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

May 30, 2020 Sat 10:07 AM

കേരളത്തിൽ ഇന്ന്  ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, വയനാട്, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 


മധ്യ - പശ്ചിമ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.


ശക്തമായ മഴക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശാനും സാധ്യതയുണ്ട്. ജൂണ്‍ നാല് വരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

  • HASH TAGS
  • #heavyrain