സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സ്വന്തം ലേഖകന്‍

May 29, 2020 Fri 11:21 PM

കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ ചെങ്ങനൂര്‍ സ്വദേശി മരിച്ചു.  ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അബുദാബിയില്‍ നിന്നുമെത്തിയ ഇയാള്‍ കൊവിഡ് കെയര്‍ സെന്ററിലില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് മരണപ്പെട്ടെങ്കിലും കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയതിനെ തുടര്‍ന്ന് സ്രവം പരിശോധനയക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചതിനാല്‍ ഇന്ന് രാത്രിയാണ് കോവിഡ് രോഗത്തിന്റെ ഫലം വരുന്നത്.
മുന്‍പേ ഇദ്ദേഹത്തിന് കരള്‍ രോഗമുണ്ടായിരുന്നു. ഇത് അധികമായതിനെ തുടര്‍ന്ന് ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.   ഇതോടെ സംസഥാനത്ത് കോവിഡ് വൈറസ് ബാധമൂലം 9 പേര്‍ മരണപ്പെട്ടു.


  • HASH TAGS