നടന്‍ ഗോകുലന്‍ വിവാഹിതനായി

സ്വന്തം ലേഖകന്‍

May 28, 2020 Thu 11:52 AM

നടന്‍ ഗോകുലന്‍ വിവാഹിതനായി.ധന്യയാണ് വധു.ഇന്ന് രാവിലെ പെരുമ്പാവൂർ  ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.  പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായിരുന്നു ഗോകുലന്‍.  


സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, രഞ്ജിത്ത് ശങ്കര്‍, നടന്‍ ജോജു ജോര്‍ജ് എന്നിവരെല്ലാം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 


  • HASH TAGS
  • #film
  • #Marriage
  • #gogulan