ടോക്കണ്‍ ഇല്ലാത്ത ആരും മദ്യത്തിനായി ക്യൂവില്‍ നില്‍ക്കരുത്

സ്വന്തം ലേഖകന്‍

May 27, 2020 Wed 09:24 PM

ടോക്കണ്‍ ലഭിക്കാത്ത ആരും ബീവറേജ് ക്യൂവില്‍ നില്‍ക്കരുതെന്ന് അധികൃതര്‍. ബെവ്‌കോ ആപ്പ് മുഖാന്തരം ബുക്ക് ചെയ്തവര്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്യൂവില്‍ നില്‍ക്കാം. നാളെ മുതല്‍ മദ്യവില്‍പന തുടങ്ങും. ഇന്ന് പത്ത് മണിയോടെ ആപ്പ് ജനങ്ങള്‍ക്ക് ലഭിച്ച് തുടങ്ങും. ആപ്പ് വഴി രാവിലെ 6 മുതല്‍ രാത്രി 10 വരെ മദ്യത്തിനായി ബുക്ക് ചെയ്യാം. എന്നാല്‍ മദ്യ വില്‍പന രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ മാത്രമായിരിക്കും. കര്‍ശന നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയാനും തിരക്ക് നിയന്ത്രിക്കാനും പോലീസിന്റെ സുരക്ഷ എല്ലാ ഔട്ട് ലെറ്റുകളിലും ഉണ്ടാവും. 
എന്നാല്‍ ശരിയായ ആപ്പിന് മുന്‍പേ വ്യാജ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത് ഏറെ സംശയങ്ങള്‍ ഉണ്ടാക്കി. വ്യാജ ആപ്പ് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു.


  • HASH TAGS