ഇന്ത്യയിൽ കൊറോണ കേസുകൾ ഒന്നരലക്ഷം കടന്നു

സ്വലേ

May 27, 2020 Wed 11:17 AM

ഇന്ത്യയിൽ  കൊറോണ  കേസുകൾ ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 6387 പോസിറ്റീവ് കേസുകളും 170 മരണവും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ആകെ കൊറോണ  പോസിറ്റീവ് കേസുകളുടെ എണ്ണം 1,51,767 ആയി.


4337 പേരാണ് കൊറോണ  ബാധിച്ച്  ഇന്ത്യയിൽ മരണപെട്ടത്. 64425 പേർ രോഗമുക്തി നേടി.വൈറസ് ബാധിച്ച്  ചികിത്സയിലുള്ളവരുടെ എണ്ണം 83004 ആയി.

  • HASH TAGS
  • #Covid