കാമ്പേജ് ഉണ്ടോ എന്നാല്‍ ഒരു പക്കോഡ ആയല്ലോ

സ്വന്തം ലേഖകന്‍

May 26, 2020 Tue 08:45 PM

ഉപ്പേരിക്കും കറിയ്ക്കും സാന്‍വിച്ചിനും മാത്രമല്ല കിടലന്‍ പക്കോഡ ഉണ്ടാക്കാനും കാമ്പേജ് ബെസ്റ്റാണ്. നല്ല സോഫ്റ്റ് ആന്‍ഡ് ടേസ്റ്റി പക്കോഡ ചായക്ക് കൂട്ടി കഴിക്കാം കാമ്പേജുണ്ടെങ്കില്‍. കുട്ടികളിലേക്ക് പച്ചക്കറി എത്താന്‍ ഒരു എളുപ്പ വിഭവമാണിത്. ഇത്തിരി സമയം കൊണ്ട് ഒത്തിരി രുചിയില്‍ പക്കോഡ തയ്യാറാക്കാം.

ഇതിനായി വേണ്ടത്


കാബേജ് അരിഞ്ഞത് - 1 കപ്പ്

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

മുളകുപൊടി - മുക്കാല്‍ ടീസ്പൂണ്‍

ജീരകം - കാല്‍ ടീസ്പൂണ്‍

കടലപ്പൊടി - 2 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെള്ളം - 3 ടീസ്പൂണ്‍

എണ്ണ - വറുക്കാന്‍ ആവശ്യത്തിന്ഉണ്ടാക്കുന്ന വിതം


കാബേജ് ഓരോ ലയര്‍ ആയിട്ട് നേരിയ രീതിയില്‍ നീളത്തില്‍ അരിയുക.  മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം ആവശ്യത്തിന് ഉപ്പ്, കടലപ്പൊടി എന്നിവ ഇട്ട് കാമ്പേജ് നന്നായി ഇളക്കുക. അതിലേക്കു 2 ടീസ്പൂണ്‍ വെള്ളം ഒഴിച്ച് കട്ടി മാവ് ആക്കുക. സാധാരണ പക്കോഡ ഉണ്ടാക്കുന്ന പോലെ നല്ല മാവ് തയ്യാറാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ അതിലേക്കു ഇട്ട് വറത്തു എടുക്കുക. ചൂടുള്ള പക്കോഡ തയ്യാര്‍.  • HASH TAGS