ട്രെയിനുകളുടെ സ്റ്റോപ് കുറച്ചു

സ്വന്തം ലേഖകന്‍

May 26, 2020 Tue 08:29 PM

കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ് കുറച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് ട്രെയിനുകളുടെ സ്റ്റോപ് കുറച്ചത്. കൂടുതല്‍ സ്റ്റോപ് ഉണ്ടായാല്‍ പരിശോധനകള്‍ക്ക് തടസ്സമാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്തിയുടെ 4 സ്റ്റോപുകള്‍ കുറച്ചിട്ടുണ്ട്. ആലുവ,ചേര്‍ത്തല,കായംകുളം,വര്‍ക്കല എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്തി തലശ്ശേരി,വടകര,മാവേലിക്കര,കായംകുളം എന്നിവിടങ്ങളിലും നിര്‍ത്തില്ല.അതേ സമയം കേരളത്തിന്റെ സുരക്ഷ കേന്ദ്രം അട്ടിമറിക്കെരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ ഇതര സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് എത്തിയത് 1,01,779 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ചവരില്‍ 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


  • HASH TAGS