കുറുക്കുവഴിയിലൂടെ പാസ് ഇല്ലാതെ അതിര്‍ത്തി കടന്നാല്‍ കനത്ത പിഴ

സ്വന്തം ലേഖകന്‍

May 26, 2020 Tue 08:09 PM

പാസ് ഇല്ലാതെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നാല്‍ കനത്ത പിഴ. കുറുക്കുവഴി തേടി വരുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പണികളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. കുറുക്കുവഴികളിലൂടെ ആളുകള്‍ എത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസിന്റെ മറവില്‍ അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നുമാണ് ഈ തീരുമാനം.


  • HASH TAGS