കേരളത്തിൽ ഇന്ന് 67 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

May 26, 2020 Tue 05:13 PM

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൊറോണ  സ്ഥിരീകരിച്ചു. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോഡ്  ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 


27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് ഒൻപത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കർണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. 

  • HASH TAGS
  • #Covid