കൊറോണ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ പരാജയപ്പെട്ടു : രാഹുൽ ഗാന്ധി

സ്വലേ

May 26, 2020 Tue 01:54 PM

രാജ്യത്ത് കൊറോണ  വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കോവിഡിനെ നേരിടാൻ ഇനി എന്താണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുൽ ഗാന്ധി ചോദിച്ചു.ഇന്ത്യയിൽ കൊറോണ  ബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ രാഹുലിന്‍റെ വിമർശനം.രോഗികളുടെ എണ്ണം കൂടുമ്പോള്‍ എന്താണ് കേന്ദ്രസർക്കാരിന്‍റെ പ്ലാന്‍ ബി? എന്നും രാഹുൽ ചോദിക്കുന്നു. രണ്ട് മാസമായി അടച്ചുപൂട്ടൽ തുടർന്നിട്ടും രോഗബാധ നിയന്ത്രിക്കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പര്യാപ്തമല്ലെന്നും അതിഥി തൊഴിലാളികൾ ബുദ്ധിമുട്ടുകയും  രാജ്യത്ത് തൊഴിലില്ലായ്മ കൂടിയെന്നും  രാഹുൽ ഗാന്ധി  പറഞ്ഞു.

  • HASH TAGS