സൗദിയില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

സ്വന്തം ലേഖകന്‍

May 26, 2020 Tue 11:18 AM

സൗദിയില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പുറത്തിറങ്ങാന്‍ വ്യാഴാഴ്ച മുതല്‍ അനുമതി നല്‍കും.ഈ ഞായറാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതോടെ ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാം മക്ക ഒഴികെ ഉള്ള പള്ളികളില്‍ നിസ്‌കാരത്തിനുള്ള സൗകര്യവും പുനരാരംഭിക്കും.50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും. ജൂണ്‍ 21 മുതല്‍ സൗദി സാധാരണ നിലയിലേക്ക് പോകും. ഇതോടെ പഴയ പടി എല്ലാം തുടരാമെന്നും അധികൃതര്‍ അറിയിച്ചു.


 


  • HASH TAGS